മലായള ചിത്രം 19(1)(എ) മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്

നവാഗതയായ ഇന്ദു വിഎസ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം 19(1)(എ) 45ആമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിത്യാ മേനോനും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 19(1)(എ). ഇക്കഴിഞ്ഞ ഐഎഫ്എഫ്കെയിൽ ഫിപ്രെസ്ക്കി പുരസ്‌കാരം ചിത്രം നേടിയിരുന്നു, സാമൂഹിക−രാഷ്ട്രീയ പ്രസക്തമായ പ്രമേയത്തെ സ്ത്രീപക്ഷ കോണിലൂടെയാണ് 19(1)(എ) സംസാരിക്കുന്നത്. ഐഎഫ്എഫ്കെ കൂടാതെ കേരളത്തിലെ നിരവധി ചലച്ചിത്ര മേളകളിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.
2022 ജൂലൈയിൽ ഡിസ്നി ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ സ്വീകാര്യതയിൽ സന്തോഷവും അഭിമാനവുമുണ്ട് എന്നും വീണ്ടും പുതിയ കാഴ്‌ചക്കാരിലേക്ക് എത്തുന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ് എന്നും സംവിധായിക ഇന്ദു വിഎസ് വ്യക്തമാക്കി. ഇന്ദ്രജിത്ത് സുകുമാരൻ, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആന്റോ ജോസഫിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആന്റോ ജോസഫ് ഫിലിം കമ്പനി ആണ് നിർമ്മിച്ചിരിക്കുന്നത്.
4ാൂബാബ