മനാമ ഗോൾഡ് ഫെസ്റ്റിവലിന്റെ രണ്ടാമത് എഡീഷൻ ഏപ്രിൽ 13 മുതൽ

സ്വർണവ്യാപരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മനാമ ഗോൾഡ് ഫെസ്റ്റിവലിന്റെ രണ്ടാമത് എഡീഷൻ ഏപ്രിൽ 13 മുതൽ ആരംഭിക്കും. മേയ് 27 വരെ നീളുന്ന ഫെസ്റ്റിവലിൽ മനാമ സൂഖിലെ മുന്നൂറിലധികം ജ്വല്ലറി ഷോപ്പുകൾ പങ്കെടുക്കും. രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ ഇടയിൽ ആഭരണകേന്ദ്രങ്ങളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. രാജ്യത്തെ സ്വർണവ്യാപര ചരിത്രത്തെ വിശദീകരിക്കുന്ന പ്രദർശനവും ഫെസ്റ്റിവലിനോട് ചേർന്ന് നടക്കും.
ഒപ്പം ഉപഭോക്താക്കൾക്കായി നറുക്കെടുപ്പുകളും ഒരുക്കുന്നുണ്ട്. 2022ലാണ് ഫെസ്റ്റിവലിന്റെ ആദ്യ എഡിഷൻ നടന്നത്. കഴിഞ്ഞ വർഷം നടന്ന ഫെസ്റ്റിവലിൽ 12 രാജ്യങ്ങളിൽനിന്നുള്ള 1549 ഷോപ്പുകൾ പങ്കെടുത്തിരുന്നു. അന്ന് 1 ദശാംശം 25 മില്യൺ ദിനാറിന്റെ വ്യാപാരമാണ് നടന്നത്.
rdytdry