പ്രിയദർ‍ശന്റെ മകൻ സിദ്ധാർ‍ത്ഥ് വിവാഹിതനായി


സംവിധായകന്‍ പ്രിയദർ‍ശന്റെയും നടി ലിസിയുടെ മകന്‍ സിദ്ധാർ‍ത്ഥ് പ്രിയദർ‍ശന്‍ വിവാഹിതനായി. അമേരിക്കൻ പൗരയും വിഷ്വൽ‍ എഫക്റ്റ് പ്രൊഡ്യൂസറുമായ മെർ‍ലിന്‍ ആണ് വധു. ചെന്നൈയിലെ പുതിയ ഫ്ളാറ്റിൽ‍ തീർ‍ത്തും സ്വകാര്യമായ നടന്ന ചടങ്ങിൽ‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേർ‍ മാത്രമാണ് പങ്കെടുത്തത്. 

ഇന്നലെ വൈകീട്ട് 6.30നായിരുന്നു വിവാഹം. പ്രിയദർ‍ശന്‍ സംവിധാനം ചെയ്ത മരക്കാർ‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ‍ സിദ്ധാർ‍ത്ഥ് ആയിരുന്നു വിഎഫ്എക്‌സ് ചെയ്തിരുന്നത്. ഈ ചിത്രത്തിന് സിദ്ധാർ‍ത്ഥിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. അമേരിക്കയിൽ‍ വിഷ്വൽ‍ എഫക്റ്റ് പ്രൊഡ്യൂസറാണ് മെർ‍ലിൻ.

article-image

45757

You might also like

  • Lulu Exchange
  • Straight Forward

Most Viewed