കേരള ബജറ്റ്‍; മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺ‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം


സംസ്ഥാന ബജറ്റിലെ നികുതി നിർ‍ദേശങ്ങൾ‍ക്കെതിരെ യൂത്ത് കോൺ‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി ഇറങ്ങുന്നതിന് തൊട്ടുമുന്‍പായി എറണാകുളം ഗസ്റ്റ് ഹൗസിൽ‍ യൂത്ത് കോൺ‍ഗ്രസ് വലിയ പ്രതിഷേധമാണ് നടത്തിയത്. ബജറ്റുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടാകാൻ സാധ്യതയുള്ളതിനാൽ‍ മുഖ്യമന്ത്രിയ്ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. എറണാകുളം ഗസ്റ്റ് ഹൗസിൽ‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർ‍ത്തകർ‍ കരിങ്കൊടി ഉയർ‍ത്തി പ്രതിഷേധിച്ചത്. 

ഗസ്റ്റ് ഹൗസിന് മുന്നിലേക്ക് നിരവധി പൊലീസുകാരെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവർ‍ത്തകരെ നീക്കം ചെയ്യുകയാണ്. മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ‍ എത്തിയപ്പോൾ‍ തന്നെ ആലുവയിൽ‍ വച്ച് മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസും പരിസരവും വലിയ പൊലീസ് വലയത്തിലാണുള്ളത്.

ബജറ്റ് നിർ‍ദേശങ്ങൾ‍ക്കെതിരെ കോൺ‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്. ഇന്ന് നടക്കുന്ന വിവധ പ്രതിഷേധ പരിപാടികളിൽ‍ പ്രതിപക്ഷനേതാവ് വിഡി സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി ഭാരവാഹികൾ‍, ഡിസിസി പ്രസിഡന്റുമാർ‍ തുടങ്ങിയവർ‍ പങ്കെടുക്കുന്നുണ്ട്. 

article-image

ീബീ്ബ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed