വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ മാതാപിതാക്കളെ അപമാനിച്ചു; ആരോപണവുമായി നടൻ സിദ്ധാർത്ഥ്


വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ തന്‍റെ മാതാപിതാക്കളെ അപമാനിച്ചുവെന്ന ആരോപണവുമായി നടൻ സിദ്ധാർത്ഥ്. തമിഴ്‌നാട്ടിലെ മധുരൈ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ ബാഗുകളിൽ നിന്ന് നാണയങ്ങൾ മാറ്റാൻ എന്ന പേരില്‍ അപമാനിച്ചുവെന്ന് അദ്ദേഹം ആരോപിക്കുന്നത്. ഇൻസ്റ്റ ഗ്രാം സ്റ്റോറിയായാണ് തന്റെ മാതാപിതാക്കൾക്ക് നേരിട്ട ദുരവസ്ഥ അദ്ദേഹം വ്യക്തമാക്കിയത്.

തന്റെ മാതാപിതാക്കളോട് അവരുടെ ബാഗുകളിൽ നിന്ന് നാണയങ്ങൾ മാറ്റാൻ ആവശ്യപ്പെട്ട് 20 മിനിറ്റോളം അപമാനിച്ചു. ഉദ്യോഗസ്ഥർ ഹിന്ദിയിലാണ് നിർദേശങ്ങൾ നൽകിയത്. ഇംഗ്ലീഷിൽ സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ വിസമ്മതിച്ചു എന്ന് സിദ്ധാർത്ഥ് പറയുന്നു.

മാതാപിതാക്കൾ പ്രതിഷേധിച്ചപ്പോൾ 'ഇന്ത്യയിൽ ഇങ്ങനെയാണ്' എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതായും സിദ്ധാർത്ഥ് ആരോപിച്ചു. വിമാനത്താവളത്തിലെ സുരക്ഷ സിഐഎസ്എഫ് ആണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ നടൻ സിആര്‍പിഎഫ് എന്നാണ് ഇൻസ്റ്റ സ്റ്റോറിയിൽ പറയുന്നത്.

article-image

fghfh

You might also like

  • Straight Forward

Most Viewed