സിനിമ റിലീസ് ചെയ്ത് ഒടിടിയിലെത്താൻ ഇനി 42 ദിവസം

മലയാള സിനിമകളുടെ ഒടിടി റിലീസ് നിബന്ധന കർശനമാക്കാൻ സിനിമ സംഘടനകൾ. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷം മാത്രം ഒടിടിയിലോ ചാനലിലോ സംപ്രേഷണം ചെയ്യാവൂ എന്ന നിബന്ധനയാണ് മുന്നോട്ട് വെയ്ക്കുന്നത്. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ ഈ മാസം ആറിന് നടക്കുന്ന യോഗത്തിൽ ഈ വിഷയം അജണ്ടയായി ചർച്ച ചെയ്യും. ഇതിനായി ഫിലിം ചേംബറിന്റെ ഇടപെടലും ഫിയോക്ക് ആവശ്യപ്പെടും. 42 ദിവസം കഴിഞ്ഞേ ഒടിടി റിലീസ് നടത്താവൂ എന്നത് നിർബന്ധന കർശനമാക്കുമെന്ന് ചേംബർ മുൻപ് പറഞ്ഞിരുന്നു. എന്നാൽ വ്യക്തിബന്ധം ഉപയോഗിച്ച് പല നിർമ്മാതാക്കളും നടന്മാരും തിയേറ്റർ റിലീസ് ചെയ്ത ഉടൻ തന്നെ ഒടിടിയിലും സിനിമ റിലീസ് ചെയ്യുകയാണ്.
പല സിനിമകളും 14 ദിവസത്തിനകം ഒടിടിയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇനി മുതൽ അത് അനുവദിക്കില്ല. 42 ദിവസത്തെ നിബന്ധന നിർമ്മതാക്കളുടെ ചേംബർ തന്നെ ഒപ്പിട്ട് നൽകുന്നുണ്ട്.
ഉടൻ റിലീസിനുള്ള റിലീസിനുള്ള അപേക്ഷ ഇനി മുതൽ ചേംബർ പരിഗണിക്കില്ല. മാത്രമല്ല ഇത് ലംഘിക്കുന്ന നിർമ്മാതാക്കളെ വിലക്കാനുമാണ് തീരിമാനം. തിയേറ്ററിൽ കാണികൾ കുറയാനുള്ള കാരണങ്ങളിൽ ഒന്ന് ഇതാണ് എന്ന് ചേംബറും ഫിയോക്കും വ്യക്തമാക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകൾക്കും ഇത് ബാധകമാണ്. 56 ദിവസമാണ് ഹിന്ദി സിനിമയ്ക്ക് പറഞ്ഞിട്ടുള്ളത്. മികച്ച അഭിപ്രായം നേടിയ സിനിമകൾ പോലും മൂന്നോ നാലോ ദിവസത്തിന് ശേഷം കാണികൾ കുറയുന്നത് ഉടൻ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് എന്നും ഫിയോക്കും ചേംബറും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
yutyiu