ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്ലീനറി സമ്മേളനം റായ്പൂരിൽ


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്ലീനറി സമ്മേളനത്തിന് 2023 ഫെബ്രുവരിയിൽ ഛത്തിസ്ഗഡിലെ റായ്പൂർ വേദിയാകും. അധ്യക്ഷ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പിരിച്ചുവിട്ട പാർട്ടി‌യിലെ ഉന്നതാധികാര സമിതിയായ വർക്കിംഗ് കമ്മിറ്റിയുടെ ബദൽ സംവിധാനമായ സ്റ്റീയറിംഗ് കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്. പ്ലീനറി സമ്മേളനത്തിൽ വച്ച് രൂപീകരിക്കുന്ന പുതിയ വർക്കിംഗ് കമ്മിറ്റി, മല്ലികാർജുൻ ഖാർഗെയെ പാർട്ടി അധ്യക്ഷനായി നിയമിച്ച നടപടിക്ക് ഔദ്യോഗിക നിയമസാധുത നൽകും.

മുൻ അധ്യക്ഷ സോണിയ ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഛത്തിസ്ഗഡ് മുഖ്യൻ ഭൂപേഷ് ഭാഗൽ, പി. ചിദംബരം, അംബിക സോണി തുടങ്ങിയവർ സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. 2023 നവംബറിൽ നടക്കാനിരിക്കുന്ന ഛത്തിസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ് മുൻകൂട്ടി കണ്ടാണ് പ്ലീനറി സമ്മേളനത്തിന്‍റെ വേദി നിശ്ചയിച്ചത്.

article-image

rtert

You might also like

  • Straight Forward

Most Viewed