ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഷാരൂഖ് ഖാൻ പങ്കെടുക്കും

ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കും. വെള്ളിയാഴ്ച ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തും. ഷാർജ ബുക്ക് അതോറിറ്റി ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 11ന് വൈകിട്ട് ആറു മുതൽ 7.30 വരെ ബാൾ റൂമിലാണ് പരിപാടി. പ്രേക്ഷകരുമായി താരം സംവദിക്കും.
പതിനഞ്ച് ലക്ഷത്തോളം കൃതികളാണ് ഇത്തവണ ഷാർജ പുസ്തകോൽസവത്തിലുള്ളത്. ലോകത്തെ തന്നെ ഏറ്റവും വലിയ പുസ്തകമേളയെന്ന ഖ്യാതിയും ഷാർജ രാജ്യാന്തര പുസ്തകോൽസവം സ്വന്തമാക്കി കഴിഞ്ഞു.അക്ഷരങ്ങൾ പരക്കട്ടെ എന്നതാണ് ഇത്തവണത്തെ ഷാർജ പുസ്തകോൽസവത്തിൻറെ പ്രമേയം.
നാൽപ്പത്തിയൊന്നാം പതിപ്പിലേക്കെത്തി നിൽക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ പുസ്തകോൽസവങ്ങളിലൊന്നായി ഷാർജ രാജ്യാന്തര പുസ്തകോൽസവം വളർന്നു കഴിഞ്ഞു. 95 രാജ്യങ്ങളാണ് ഇക്കുറി ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിന്റെ ഭാഗമാകുന്നത്. 2213 പ്രസാകരാണ് ഈ വർഷം അവരുടെ പുസ്തകങ്ങളുമായി ഷാർജയിലേക്കെത്തിയിരിക്കുന്നത്.
മുന്നൂറിലേറെ മലയാളം പുസ്തകങ്ങളുടെ പ്രകാശനവും ഈ പുസ്തകോത്സവത്തിൽ നടക്കും. സുനിൽ പി. ഇളയിടം, ജി.ആർ ഇന്ദുഗോപൻ, സി.വി ബാലകൃഷ്ണൻ തുടങ്ങി വായനക്കാർക്ക് ഏറെ പ്രിയപ്പെട്ട ഒട്ടേറെ എഴുത്തുകാരും ഇത്തവണ പുസ്തകോത്സവത്തിൽ പങ്കെടുക്കും.
uyiugyi