കർ‍ണാടകയിൽ‍ അധ്യാപന നിയമനത്തിനുളള പരീക്ഷ ഹാൾ‍ ടിക്കറ്റിൽ‍ സണ്ണി ലിയോണിന്റെ ചിത്രം; അന്വേഷണം ആരംഭിച്ചു


കർ‍ണാടകയിൽ‍ അധ്യാപന നിയമനത്തിനുള്ള പരീക്ഷ ഹാൾ‍ ടിക്കറ്റിൽ‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചിത്രം. ഹാൾ‍ ടിക്കറ്റിന്റെ സ്‌ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ‍ പ്രചരിച്ചതോടെ സംഭവത്തിൽ‍ കർ‍ണാടക വിദ്യഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിറക്കി. ഹാൾ‍ ടിക്കറ്റിൽ‍ ഉദ്യോഗാർ‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരം ബോളിവുഡ് താരത്തിന്റെ ഫോട്ടോയാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചതെന്ന് കർ‍ണാടക കോൺ‍ഗ്രസ് സോഷ്യൽ‍ മീഡിയ ചെയർ‍പേഴ്സൺ ബിആർ‍ നായിഡു ട്വീറ്റ് ചെയ്തു. നടി സണ്ണി ലിയോണിന്റെ ഫോട്ടോയാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചിരുന്നത്. നിയമസഭയ്ക്കുള്ളിൽ‍ നീലച്ചിത്രങ്ങൾ‍ കണ്ട പാർ‍ട്ടിയിൽ‍ നിന്ന് എന്ത് പ്രതീക്ഷിക്കാം എന്നും നായിഡു കന്നഡയിൽ‍ കുറിക്കുകയും ഒപ്പം പ്രസ്തുത ഉദ്യോഗാർ‍ത്ഥിയുടെ അഡ്മിറ്റ് കാർ‍ഡിന്റെ ചിത്രം പങ്കുവെക്കുകയും ചെയ്തു.

അതേസമയം, പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോൾ‍ നിർ‍ബന്ധമായും ഫോട്ടോ അപ്‌ലോഡ്‌ ചെയ്യണം. അപ്‌ലോഡ്‌ചെയ്യുന്ന ചിത്രമായിരിക്കും ഹാൾ‍ ടിക്കറ്റിൽ‍ അച്ചടിക്കുക എന്ന് വിദ്യഭ്യാസ വകുപ്പ് പ്രതികരിച്ചു.

സംഭവത്തിൽ‍ വിദ്യാഭ്യാസമന്ത്രി ബിസി നാഗേഷ് പ്രസ്താവന ഇറക്കുകയും ചെയ്തിട്ടുണ്ട്. നിയമന പരീക്ഷയ്ക്കുള്ള ഉദ്യോഗാർ‍ത്ഥി ഫോട്ടോ അപ്ലോഡ് ചെയ്യണം. അവർ‍ ഫയലിൽ‍ അറ്റാച്ചു ചെയ്യുന്ന ഏത് ഫോട്ടോയും സിസ്റ്റം എടുക്കുന്നു. സണ്ണി ലിയോണിന്റെ ഫോട്ടോ അഡ്മിറ്റ് കാർ‍ഡിൽ‍ ഇട്ടിരുന്നോ എന്ന് ഉദ്യോഗാർ‍ത്ഥിയോട് ചോദിച്ചിരുന്നു. പരീക്ഷയ്ക്കുള്ള അപേക്ഷയിലേക്ക് വിവരങ്ങൾ‍ നൽ‍കിയത് താനല്ലെന്നും ഭർ‍ത്താവിന്റെ സുഹൃത്തായിരുന്നുവെന്നും ഉദ്യോഗാർ‍ത്ഥി പറഞ്ഞു. സംഭവത്തിൽ‍ അന്വേഷണം നടത്തി എഫ്ഐആർ‍ ഫയൽ‍ ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

article-image

്ീബീഹബ

You might also like

Most Viewed