വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാഗ്രഹമുണ്ടെന്ന് കങ്കണാ റണാവത്ത്


2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാഗ്രഹമുണ്ടെന്ന് ബോളിവുഡ് നടി കങ്കണാ റണാവത്ത്. ഹിമാചൽ പ്രദേശിലെ മണ്ഡി മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് ആഗ്രഹം. ബിജെപി ടിക്കറ്റ് നൽകുകയും ജനം ആഗ്രഹിക്കുകയും ചെയ്താൽ മത്സരിക്കുമെന്നും കങ്കണ പറഞ്ഞു. ആജ് തക് ചാനലിൽ നടന്ന പരിപാടിയിലാണ് കങ്കണ ആഗ്രഹം തുറന്നുപറഞ്ഞത്. 

മോദി രാജ്യത്തിന്റെ മഹാപുരുഷനാണെന്നും 2024ൽ മോദിയും രാഹുൽ ഗാന്ധിയുമായിരിക്കും മത്സരമെന്നും കങ്കണ പറഞ്ഞു. ആർ മത്സരിച്ചാലും മോദിക്ക് എതിരാളിയാകില്ലെന്നും അവർ വ്യക്തമാക്കി. ആം ആദ്മി പാർട്ടിയുടെ വ്യാജ വാഗ്ദാനങ്ങളിൽ ഹിമാചൽ പ്രദേശിലെ ജനം വീഴില്ലെന്നും ഹിമാചലിലെ ജനങ്ങൾക്ക് സൗരോർജ്ജമുണ്ടെന്നും ആളുകൾ അവർക്കുവേണ്ട പച്ചക്കറികൾ സ്വയം വിളയിക്കുന്നവരാണെന്നും കങ്കണ പറഞ്ഞു. ഹിമാചൽ പ്രദേശിലെ ആളുകൾ അവരെ സേവിക്കാൻ തനിക്ക് അവസരം നൽകിയാൽ മികച്ചതായിരിക്കും. അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും കങ്കണ പറഞ്ഞു.

article-image

sduhydrju

You might also like

  • Lulu Exchange
  • Straight Forward

Most Viewed