വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക്


മുന്‍ മുഖ്യമന്ത്രിയും എഐസിസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലേക്ക്. ബെര്‍ലിനിലെ ചാരിറ്റി മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് ചികിത്സ. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കല്‍ സര്‍വകലാശാല ആശുപത്രികളിലൊന്നാണ്. വ്യാഴാഴ്ചയ്ക്ക് മുന്‍പായി അദ്ദേഹം ജര്‍മ്മനിയിലേക്ക് പോകും.

ആശുപത്രി ചെലവ് പാര്‍ട്ടി വഹിക്കും. മക്കളായ മറിയവും ചാണ്ടി ഉമ്മനും അദ്ദേഹത്തെ അനുഗമിക്കും. തൊണ്ടയിലെ അസ്വസ്ഥത മൂലം ഉമ്മന്‍ ചാണ്ടി അമേരിക്കയില്‍ ചികിത്സ നേടിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയാണെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയും മകനും പെന്തക്കോസ്ത് വിശ്വാസികളായത് കൊണ്ട് അദ്ദേഹത്തിന് ആധുനിക ചികല്‍സ നല്‍കുന്നില്ലെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ മകന്‍ ചാണ്ടി ഉമ്മന്‍ നിഷേധിച്ചു.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed