പ്രശസ്ത മലയാളം സീരിയൽ‍ താരം രശ്മി ജയഗോപാൽ‍ അന്തരിച്ചു


പ്രശസ്ത മലയാളം സീരിയൽ‍ താരം രശ്മി ജയഗോപാൽ‍ (51)അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർ‍ന്ന് ചികിത്സയിൽ‍ കഴിയവെ ആശുപത്രിയിൽ‍വെച്ചായിരുന്നു അന്ത്യം. പരസ്യചിത്രങ്ങളിൽ‍ അഭിനയിച്ചുകൊണ്ടാണ് രശ്മി അഭിനയരംഗത്തേക്കെത്തിയത്. വിവിധ ചാനലുകളിലായി സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലുകളിലൂടെയാണ് രശ്മി ശ്രദ്ധിക്കപ്പെട്ടത്.

സ്വന്തം സുജാത എന്ന സീരിയലിലെ സാറാമ്മയാണ് ശ്രദ്ധേയമായ കഥാപാത്രം. ചില മലയാളം, തമിഴ് സിനിമകളിലും രശ്മി അഭിനയിച്ചിട്ടുണ്ട്.

article-image

jcvg

You might also like

  • Straight Forward

Most Viewed