ചടയമംഗലത്ത് അഭിഭാഷകയായ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ‍ ഭർ‍ത്താവ് അറസ്റ്റിൽ


ചടയമംഗലത്ത് അഭിഭാഷകയായ യുവതിയെ ഭർ‍തൃഗൃഹത്തിൽ‍ തൂങ്ങി മരിച്ചനിലയിൽ‍ കണ്ടെത്തിയ സംഭവത്തിൽ‍ ഭർ‍ത്താവ് ചടയമംഗലം മേടയിൽ‍ ശ്രീമൂലം നിവാസിൽ‍ കണ്ണൻ‍ നായർ‍ അറസ്റ്റിൽ‍. അഭിഭാഷകനാണ് ഇയാൾ‍. ഐശ്വര്യയുടെ ഡയറിക്കുറിപ്പിൽ‍ നിന്നും ഭർ‍തൃപീഡനത്തിന്‍റെ വിവരങ്ങൾ‍ പോലീസ് കണ്ടെടുത്തിരുന്നു. മുമ്പ് പിണങ്ങി താമസിക്കുകയായിരുന്ന ഇവർ‍ പിന്നീട് കൗൺസിലിംഗിന് ശേഷം ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു.

ഇട്ടിവ സ്വദേശിനി അഡ്വ. ഐശ്വര്യ ഉണ്ണിത്താനെ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് കിടപ്പുമുറിയിലെ ഫാനിൽ‍ തൂങ്ങി മരിച്ചനിലയിൽ‍ കണ്ടെത്തിയത്. ഗാർ‍ഹിക പീഡനം മൂലമാണ് ഐശ്വര്യ ആത്മഹത്യ ചെയ്തതെന്ന് നേരത്തെ ബന്ധുക്കൾ‍ ആരോപിച്ചിരുന്നു.

article-image

cgjfvk

You might also like

  • Straight Forward

Most Viewed