തമിഴ് സംവിധായകൻ മണി നാഗരാജ് അന്തരിച്ചു
തമിഴ് സംവിധായകൻ മണി നാഗരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വാസുവിൻ ഗർഭിണികൾ എന്ന ചിത്രത്തിന്റെ റിലീസിനായി കത്തിരിക്കുന്നതിനിടെയാണ് അന്ത്യം. അനീഷ് അൻവർ സംവിധാനം ചെയ്ത സക്കറിയയുടെ ഗർഭിണികൾ എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കാണ് വാസുവിൻ ഗർഭിണികൾ. നീയാ നാനാ ഗോപിനാഥ്, സീത, വനിതാ വിജയകുമാർ, അനിഖ സുരേന്ദ്രൻ എന്നിവരാണ് ∍വാസുവിൻ ഗർഭിണികൾ∍ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
2016ൽ ജി.വി പ്രകാശ് നായകനായ ∍പെൻസിൽ∍ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഗൗതം വാസുദേവ് മേനോന്റെ സംവിധാന സഹായിയായിരുന്നു.
