പോക്‌സോ പീഡന കേസ്: നവാസുദ്ദീൻ സിദ്ധിഖിയെ കുറ്റവിമുക്തനാക്കി


പോക്‌സോ പീഡന പരാതിയിൽ‍ നടൻ നവാസുദ്ദീൻ സിദ്ധിഖിയെ കോടതി കുറ്റവിമുക്തനാക്കി. പ്രായപൂർ‍ത്തിയാവാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് സെഷൽ‍ പോക്സോ കോടതിയുടെ നടപടി. 2012ൽ‍ നവാസുദ്ദീൻ സിദ്ധിഖി ബന്ധുവായ പെൺകുട്ടിയെ പിഡിപ്പിച്ചെന്നാണ് പരാതി. കുടുംബാംഗങ്ങൾ‍ നവാസുദ്ദീനെ പിന്തുണച്ചെന്നും പരാതിയിൽ‍ ആരോപിച്ചിരുന്നു. നവാസുദ്ദീൻ‍, സഹോദരന്മാരായ മിനാസുദ്ദീൻ, ഫയാസുദ്ദീൻ‍, അയാസുദ്ദീൻ എന്നിവരെയും മാതാവ് മെഹറുന്നിസയെയും കേസിൽ‍ പ്രതി ചേർ‍ത്തിരുന്നു.

മുംബൈ വേർ‍സോവ സ്റ്റേഷൻ രജിസ്റ്റർ‍ ചെയ്ത കേസ് പിന്നീട് ബുധാനയിലേക്കു മാറ്റുകയായിരുന്നു.

You might also like

  • Straight Forward

Most Viewed