ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് തൊഴിലാളികൾക്കായി വോളിബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് തൊഴിലാളികൾക്കായി വോളിബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര തൊഴിലാളിദിനത്തിന് മുന്നോടിയായി നാളെ അൽഖൂസിലെ ഡൽസ്കോ ക്യാമ്പിലാണ് മത്സരം. വൈകുന്നേരം ആറ് മുതൽ ടൂർണമെന്റ് ആരംഭിക്കും.
പത്ത് ടീമുകളാണ് ആസാദികാ മഹോത്സവ് വോളിബാൾ കപ്പിനായി മാറ്റുരക്കുകയെന്ന് കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു.