റെക്കോഡുകൾ‍ തകർത്തെറിഞ്ഞ് കെജിഎഫ് 700 കോടി നേടി കെജിഎഫ്


ഇന്ത്യൻ ബോക്സ് ഓഫീസിൽ‍ വെന്നിക്കൊടി പാറിച്ച് കന്നഡ ചിത്രമായ കെജി.എഫ്: ചാപ്റ്റർ‍ 2. പുറത്തുവരുന്ന റിപ്പോർ‍ട്ടുകൾ‍ പ്രകാരം ഏഴ് ദിവസങ്ങൾ‍ പിന്നിടുമ്പോൾ‍ 700 കോടിയാണ് ചിത്രം നേടിയത്്. ബാഹുബലി ആദ്യഭാഗത്തിന്റെയും രജനികാന്തിന്റെ 2.0 യുടെയും റെക്കോഡ് തകർ‍ത്താണ് കുതിപ്പ് തുടരുന്നത്.

ഇന്ത്യയിൽ‍ ഏറ്റവും കൂടുതൽ‍ കളക്ഷൻ‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയിൽ‍ ഏഴാമതെത്തിയിരിക്കുകയാണ് കെ.ജി.എഫ്. രാജമൗലിയുടെ ആർ‍.ആർ‍.ആർ‍ ആണ് കെ.ജി.എഫിന് മുന്‍പ് ഈ വർ‍ഷം ബോക്സ് ഓഫീസിൽ‍ വൻ ചലനം സൃഷ്ടിച്ചത്. 1.091.9 കോടിയാണ് ആർ‍ആർ‍ ഇതുവരെ നേടിയത്.

കെ.ജി.എഫിന്റെ ഹിന്ദി പതിപ്പ് 250 കോടിയും കടന്നു. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിലാണ് ഈ റെക്കോഡ് നേട്ടം. സാധാരണ ഒരു കന്നഡ ചിത്രമെന്നപോലെ പദ്ധതിയിട്ട ചിത്രത്തെ പടിപടിയായാണ് രണ്ട് ഭാഗങ്ങളാക്കാൻ തീരുമാനിച്ചത്. യഷിന് പുറമെ സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ഠണ്ടണ്‍, മാളവിക അവിനാശ്, പ്രകാശ് രാജ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിൽ‍ വേഷമിടുന്നു.

You might also like

Most Viewed