ഫിസിക്‌സ്, കണക്ക് പരീക്ഷകൾ പ്രയാസം; എസ്എസ്എൽസി വിദ്യാർത്ഥിനി ജീവനൊടുക്കി


പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ. പുത്തൻപുരയിൽ ജയദാസന്റെ മകൾ അനുശ്രീയാണ് (15) ജീവനൊടുക്കിയത്. പയ്യോളി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു.

എസ്എസ്എൽസി പരീക്ഷയെഴുതി വീട്ടിലെത്തിയ ഉടനെയാണ് അനുശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് മാതാപിതാക്കൾ പ്രതികരിച്ചു. ഫിസിക്‌സ് പരീക്ഷ ബുദ്ധിമുട്ടായിരുന്നു എന്ന് അറിയിച്ച അനുശ്രീ വസ്ത്രം മാറാനാണ് മുറിയിലേക്ക് പോയത്. എന്നാൽ പിന്നീട് അനുശ്രീയുടെ അനക്കം കേൾക്കാതിരുന്നതിനെ തുടർന്ന് വാതിൽ തുറന്നുനോക്കിയപ്പോൾ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.

ആദ്യം പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പിന്നീട് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം നടന്ന കണക്ക് പരീക്ഷയും വിഷമമേറിയതായിരുന്നു എന്ന് അനുശ്രീ പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു.

You might also like

  • Straight Forward

Most Viewed