വിമാനത്തിനുള്ളില്‍ യാത്രക്കാരോടും ജീവനക്കാരോടും മോശമായി പെരുമാറുന്നവര്‍ക്ക് കര്‍ശന ശിക്ഷ : മുന്നറിയിപ്പുമായി സൗദി


വിമാനത്തിനുള്ളില്‍ യാത്രക്കാരോടും ജീവനക്കാരോടും മോശമായി പെരുമാറുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ. വിമാനത്തിലെ ജീവനക്കാര്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ക്കെതിരെ പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ പിഴയും തടവും ശിക്ഷയായി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാരെയും ജീവനക്കാരെയും ശാരീരികമായി ആക്രമിക്കുകയോ ലൈംഗികമായി ഉപദ്രവിക്കുകയോ, സഭ്യതയ്ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നപക്ഷം അഞ്ചു വര്‍ഷം വരെ തടവും അഞ്ചു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed