സൈന നെഹ്‌വാളിനെതിരെ വിവാദ ട്വീറ്റ്; നടൻ സിദ്ധാർ‍ഥിനെതിരെ വനിതാ കമ്മീഷൻ


ബാഡ്മിന്‍റൺ താരം സൈന നെഹ്‌വാളിനെതിരായ വിവാദ ട്വീറ്റിൽ‍ ചലച്ചിത്ര താരം സിദ്ധാർ‍ഥിനെതിരെ വനിതാ കമ്മീഷൻ. സൈനയ്‌ക്കെതിരേ ഉപയോഗിച്ച വാക്ക് സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് കമ്മീഷൻ നോട്ടീസ് അയച്ചു. പ്രധാനമന്ത്രിയെ പിന്തുണച്ചുള്ള സൈനയുടെ ട്വീറ്റിന് റീട്വീറ്റ് ചെയ്യവേയാണ് സിദ്ധാർഥ് മോശം വാക്ക് ഉപയോഗിച്ചത്. 

"സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ‍ വിട്ടുവീഴ്ച്ച ചെയ്താൽ‍, ആ രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ല. ഏറ്റവും ശക്തമായ വാക്കുപയോഗിച്ച് ഞാൻ‍ ഇക്കാര്യത്തിൽ‍ അപലപിക്കുന്നു. അരാജകവാദികൾ‍ പ്രധാനമന്ത്രിക്കെതിരേ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണമാണിത്'− ഇതായിരുന്നു സൈനയുടെ ട്വീറ്റ്.

ഇത് റീട്വീറ്റ് ചെയ്തപ്പോൾ ഉൾപ്പെടുത്തിയ കുറിപ്പിലെ മോശം വാക്കാണ് സിദ്ധാർഥിനെ കുരുക്കിയത്. താരത്തിനെതിരെ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർ‍മ, നടിയും ബിജെപി നേതാവുമായ ഖുശ്ബു, സൈനയുടെ ഭർ‍ത്താവും ബാഡ്മിന്‍റൺ താരവുമായ പി. കശ്യപ് എന്നിവർ രംഗത്തെത്തിയിരുന്നു. എന്നാൽ ആ വാക്ക് മോശം രീതിയിൽ‍ വ്യാഖ്യാനിക്കരുതെന്നും കെട്ടുകഥ എന്ന അർ‍ഥത്തിലാണ് ഉപയോഗിച്ചതെന്നുമായിരുന്നു സിദ്ധാർ‍ഥിന്‍റെ വിശദീകരണം.

You might also like

  • Straight Forward

Most Viewed