നൈല ഉഷയ്ക്കും മിഥുൻ രമേശിനും യു.എ.ഇ ഗോൾഡൻ വിസ


ദുബൈ: യു.എ.ഇയുടെ ഗോൾ‍ഡൻ വിസ സ്വീകരിച്ച് മലയാള സിനിമാതാരങ്ങളായ നൈല ഉഷയും മിഥുൻ രമേശും. ഇരുവരും തങ്ങളുടെ സോഷ്യൽ‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഗോൾ‍ഡൻ വിസ ലഭിച്ച കാര്യം അറിയിച്ചത്. യു.എ.ഇയിൽ‍ വർ‍ഷങ്ങളായി സ്ഥിരതാമസക്കാരാണ് നൈലയും മിഥുനും. സാധാരണ ഗതിയിൽ‍ രണ്ടു വർ‍ഷത്തേക്കാണ് യു.എ.ഇ വിസ അനുവദിക്കാറുള്ളത്. രണ്ടു വർ‍ഷം കൂടുന്പോൾ‍ പുതുക്കാവുന്ന എംപ്ലോയ്‌മെന്‍റ് വിസയ്ക്കു പകരം 10 വർ‍ഷത്തേക്കുള്ള വിസ തന്നെ അനുവദിക്കുന്ന ഗോൾ‍ഡൻ വിസ പദ്ധതി 2018ലാണ് യു.എ.ഇ സർ‍ക്കാർ‍ ആരംഭിച്ചത്.

നേരത്തേ മുൻനിര ബിസിനസ് പ്രമുഖർക്കും വിദഗ്ധർക്കും പ്രഖ്യാപിച്ച പത്തുവർഷത്തെ ഗോൾഡൻ വിസയാണ് യു.എ.ഇ കൂടുതൽ രംഗങ്ങളിലേക്ക് വ്യാപിപ്പിച്ചത്.

മലയാള സിനിമയിൽ‍ നിന്ന് മമ്മൂട്ടിക്കും മോഹൻലാലിനുമാണ് ആദ്യമായി ഗോൾ‍ഡൻ വിസ ലഭിക്കുന്നത്. പിന്നീട് ടൊവിനോ തോമസ്സിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. നേരത്തെ ഷാരൂഖ് ഖാൻ‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങൾ‍ക്കും സാനിയ മിർ‍സ ഉൾ‍പ്പെടെയുള്ള കായിക താരങ്ങൾ‍ക്കും ഗോൾ‍ഡൻ വിസ ലഭിച്ചിട്ടുണ്ട്

You might also like

  • Straight Forward

Most Viewed