കേരള പോലീസിൽ‍ ആർ‍എസ്എസ് ഗ്യാംഗ്; ആനി രാജയ്ക്കെതിരേ സിപിഐ സംസ്ഥാന നേതൃത്വം


തിരുവനന്തപുരം: കേരള പോലീസിൽ‍ ആർ‍എസ്എസ് ഗ്യാംഗ് പ്രവർ‍ത്തിക്കുന്നുവെന്ന പ്രസ്താവനയിൽ ആനി രാജയ്ക്കെതിരേ സിപിഐ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് കത്തയച്ചു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് തീരുമാനത്തിന്‍റെ ലംഘനമാണ് ദേശീയ എക്സിക്യുട്ടീവ് അംഗം കൂടിയായ ആനി രാജയുടെ പരാമർശത്തിലൂടെ ഉണ്ടായതെന്ന് സംസ്ഥാന നേതൃത്വം കത്തിൽ ആരോപിക്കുന്നു. 

ആനി രാജയുടെ ഭാഗത്തു നിന്നും ഉണ്ടായ പരാമർശം പാർട്ടിയ്ക്കു കൂടി പങ്കാളിത്തമുള്ള സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിനു അവമതിപ്പുണ്ടാക്കിയെന്നും കത്തിൽ പറയുന്നുണ്ട്.

You might also like

  • Straight Forward

Most Viewed