ഞാൻ മരിച്ചിട്ടില്ല, പൂർണ ആരോഗ്യവാൻ’ എന്ന് നടൻ ജനാർദ്ദനൻ


കൊച്ചി: മരിച്ചുവെന്ന വ്യാജ വാർത്തയോട് പ്രതികരിച്ച് നടൻ ജനാർദനൻ. താൻ പൂർണ ആരോഗ്യവാനാണെന്നും സൈബർ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നും ജനാർദനൻ പറഞ്ഞു.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ജനാർജനൻ മരിച്ചതായുള്ള പ്രചാരണം നടന്നിരുന്നു. സോഷ്യൽ മീഡിയ പേജുകളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലുമാണ് ജനാർദനന്റെ ചിത്രം വച്ചുള്ള ആജരഞ്ജലി കാർഡുകൾ പ്രചരിച്ചത്. വ്യാപക പ്രചാരണം നടന്നതോടെയാണ് പ്രതികരണവുമായി ജനാർദനൻ തന്നെ രംഗത്തെത്തിയത്.
ജനാർദനനെതിരായ വാർത്തയോട് പ്രതികരിച്ച് നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം ബാദുഷയും രംഗത്തെത്തി. സംഭവം അറിഞ്ഞ് ജനാർദനനെ വിളിച്ചിരുന്നുവെന്നും അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നുവെന്നും ബാദുഷ പറഞ്ഞു. ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയർ ചെയ്യുന്നത് അപലപനീയമാണെന്നും ബാദുഷ വ്യക്തമാക്കി.

You might also like

Most Viewed