കോവിഡ് പ്രതിസന്ധിയില്‍ കൈത്താങ്ങുമായി സര്‍ക്കാര്‍; 5,600 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു


തിരുവനന്തപുരം: കോവിഡ് മൂലം പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ എന്നിവർക്ക് ആശ്വാസമായി സർക്കാർ പാക്കേജ് പ്രഖ്യാപിച്ചു. 5,600 കോടിയുടെ സഹായമാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചത്. രണ്ടു ലക്ഷമോ അതിൽ താഴെയുള്ളതുമായ വായ്പകളുടെ പലിശയിലെ നാല് ശതമാനം ആറ് മാസത്തേക്ക് സർക്കാർ വഹിക്കും. സർക്കാർ വാടകയ്ക്ക് നൽകിയിരിക്കുന്ന കെട്ടിടങ്ങൾക്ക് ജുലൈ മുതൽ ഡിസംബർ 31 വരെ വാടക ഒഴിവാക്കാനും തീരുമാനിച്ചു. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് ഡിസംബർ വരെ കെട്ടിട നികുതി ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. കെഎഫ്സി വായ്പക്കാർക്ക് അടുത്ത ജൂലൈ വരെ മൊറട്ടോറിയം അനുവദിച്ചു. കെഎഫ്സിയിലെ വായ്പകളുടെ പലിശ നിരക്കും കുറച്ചു. ഉയർന്ന പലിശ നിരക്കായ 12 ശതമാനം 10.5 ശതമാനമായും 9.5 ശതമാനം പലിശ എട്ട് ശതമാനമായും കുറയ്ക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്ക് 90 ശതമാനം വായ്പ അനുവദിക്കും.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed