സൽമാൻ ഖാൻ വിവാഹിതനാണെന്നും 17 വയസുള്ള മകളും ഭാര്യയും ദുബായിയിൽ സ്ഥിരതാമസമാണെന്നും ആരോപണം


മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാൻ വിവാഹിതനാണെന്നും അദ്ദേഹത്തിന്റെ ഭാര്യയും 17 വയസുള്ള മകളും ദുബായിയിൽ സ്ഥിരതാമസമാണെന്നും ആരോപണം. സാമൂഹിക മാദ്ധ്യമത്തിൽ വന്ന ഒരു കമന്റ് സൽമാന്റെ സഹോദരൻ കൂടിയായ അർബാസ് ഖാനാണ് താരത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. ഒരു സ്വകാര്യ ചാനലിൽ അർബാസ് ഖാൻ നടത്തുന്ന ടോക്ക് ഷോയിൽ അതിഥിയായെത്തിയതായിരുന്നു സൽമാൻ. താരത്തിന്റെ ഭാര്യയുടെ പേര് നൂർ എന്നാണെന്നും ഇവർക്ക് 17 വയസുള്ള ഒരു മകളുണ്ടെന്നും ഇവരെ കാണുന്നതിനു വേണ്ടിയാണ് സൽമാൻ ഖാൻ ഇടക്കിടക്ക് വിദേശ യാത്ര നടത്തുന്നതെന്നുമായിരുന്നു കമന്റ്.

കമന്റ് കേട്ട് ആദ്യം ഒന്ന് പകച്ച്പോയ സൽമാൻ പിന്നീട് ആരോപണം പൂർണമായും നിഷേധിച്ചു. താൻ ഇപ്പോഴും അവിവാഹിതനാണെന്നും ഇത്തരം കമന്റുകൾ താൻ നിത്യേന കേൾക്കുന്നതിനാൽ ഇതൊന്നും അത്ര കാര്യമാക്കാറില്ലെന്നും സൽമാൻ പറഞ്ഞു. ഇത്തരക്കാർക്ക് ഈ വിവരങ്ങൾ എവിടെനിന്നും കിട്ടുന്നു എന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ താരം താൻ തന്റെ ഒൻപതാം വയസു മുതൽ ഇന്ത്യയിൽ ഗാലക്സി അപാർട്ട്മെന്റിലെ താമസക്കാരനാണെന്നും ആരോട് വേണമെങ്കിലും ഇതിനെകുറിച്ച് അന്വേഷിക്കാമെന്നും പറഞ്ഞു. സൽമാൻ ഖാനെതിരെ ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനോടൊന്നും താരം കാര്യമായി പ്രതികരിക്കാറില്ല.

You might also like

Most Viewed