അസം സ്വദേശിയെന്ന വ്യാജേന കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരൻ അറസ്റ്റിൽ


കൊച്ചി : കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരൻ അറസ്റ്റിൽ. മെഡിക്കൽ വിസയിൽ ഇന്ത്യയിൽ എത്തിയ അബ്ബാസ് ഖാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവരം പുറത്തുവന്നതോടെ കേരളം വിട്ട ഇയാളെ കൊൽക്കത്തയിൽ നിന്നുമാണ് കൊച്ചി സൗത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

അസം സ്വദേശിയെന്ന പേരിലാണ് ഇയാൾ ഷിപ്പ്‌യാർഡിൽ ജോലിയ്‌ക്ക് പ്രവേശിച്ചത്. ഇയാളുടെ മാതാവ് അസം സ്വദേശിനിയാണ്. ഇവരുടെ സഹോദരനും ബന്ധുക്കളും കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ സഹായത്തോടെയാണ് ഇയാൾ താത്കാലിക ജോലിയിൽ പ്രവേശിച്ചത്. അസം സ്വദേശിയാണെന്നതിനു തെളിവായി വ്യാജ ആധാർ കാർഡ് ഉൾപ്പെടെ ഇയാൾ കൈവശം സൂക്ഷിച്ചിരുന്നു.
തർക്കത്തിനിടെ ഷിപ്പ്‌യാർഡിൽ ജോലി ചെയ്തിരുന്ന അബ്ബാസിന്റെ അമ്മാവനാണ് സത്യം പുറത്തു പറഞ്ഞത്. ഇതിന് ശേഷം ഇയാൾ കൊൽക്കത്തയിലേക്ക് കടന്നു. കൊൽക്കത്തയിൽ ഉണ്ടെന്ന വിവരം ലഭിച്ചതോടെ പോലീസ് സംഘം ഇയാളെ അവിടെയെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 2019 ലാണ് അബ്ബാസ് ഖാൻ ഇന്ത്യയിൽ എത്തിയത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed