തെലുങ്കിൽ‍ തിളങ്ങാൻ നസ്രിയയും ഫഹദും


കൊച്ചി: മലയാള സിനിമയുടെ തിരക്കിൽ‍ നിന്നൊഴിഞ്ഞ് തെലുങ്കിലേക്ക് എത്തി നസ്രിയ− ഫഹദ് ദന്പതികൾ‍. തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ‍ ഒരുങ്ങുകയാണ് നസ്രിയയും ഫഹദ് ഫാസിലും. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തിൽ‍ നാനിയുടെ നായിക ആയാണ് നസ്രിയ വേഷമിടുക.

അല്ലു അർ‍ജുൻ ചിത്രം ‘പുഷ്പ’യിൽ‍ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ഇരു ചിത്രങ്ങളിലും രണ്ടു പേരുടെയും ഷൂട്ടിംഗ് ഷെഡ്യൂളുകൾ‍ ഒരേ സമയത്ത് ക്രമീകരിച്ചാണ് ഇരവവരും ഷൂട്ടിന് ജോയിൻ ചെയ്തിരിക്കുന്നത്. താരങ്ങൾ‍ ഹൈദരാബാദിൽ‍ എത്തിയ ചിത്രങ്ങൾ‍ ഫാൻസ് പേജുകളിലൂടെ പുറത്ത് വന്നിരുന്നു.

ആദ്യ തെലുങ്ക് ചിത്രത്തിൽ‍ അഭിനയിക്കുന്നതിന്റെ സന്തോഷം നസ്രിയ സോഷ്യൽ‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ”ഇന്ന് ഞാൻ‍ എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. ആദ്യത്തേത് എപ്പോഴും സ്‌പെഷൽ‍ ആയിരിക്കും. അണ്ടേ സുന്ദരാനികി സ്‌പെഷൽ‍ ആയിരിക്കും” എന്നാണ് താരം കുറിച്ചത്.

ആര്യ, ആര്യ 2 എന്നീ സൂപ്പർ‍ ഹിറ്റുകൾ‍ക്ക് ശേഷം അല്ലു അർ‍ജുനും സുകുമാറും ഒന്നിക്കുന്ന ചിത്രമാണ് പുഷ്പ. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ‍ പ്രധാന വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുക. ചില ഷെഡ്യൂളുകൾ‍ ഇതിനകം പൂർ‍ത്തിയാക്കിയ സിനിമയുടെ ടീസറും കഴിഞ്ഞ ദിവസങ്ങളിൽ‍ റിലീസ് ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed