നടി സമീറ റെഡ്ഡിക്കും കുടുബത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു


മുംബൈ: നടി സമീറ റെഡ്ഡിക്കും കുടുംബത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു. മക്കൾ‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മകൻ‍ ഹൻസിന് കടുത്ത പനി ഉൾ‍പ്പെടെയുള്ള രോഗ ലക്ഷണങ്ങൾ‍ കണ്ടതോടെയാണ് കോവിഡ് ടെസ്റ്റ് ചെയ്യുന്നത്. കോവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ മകൾ‍ക്കും രോഗലക്ഷണങ്ങൾ‍ കാണിക്കാന്‍ തുടങ്ങി. സമീറയുടെയും ഭർ‍ത്താവിന്റെയും പരിശോധന ഫലവും പോസിറ്റീവ് ആി. ഫേസ്ബുക്കിൽ‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ആഴ്ച ഹൻസിന് കടുത്ത പനിയും തലവേദനയും ശരീരം വേദനയും വയറിന് ബുദ്ധിമുട്ടുമുണ്ടായി. നാല് ദിവസത്തോളം ഇത് തുടർ‍ന്നു. അസാധാരണമായതിനാൽ‍ ഹൻസിനെ ടെസ്റ്റ് ചെയ്യിക്കുകയും പോസിറ്റീവാകുകയും ചെയ്തു. പിന്നാലെ നൈറയും ലക്ഷണങ്ങൾ‍ കാണിച്ചു തുടങ്ങി. അവൾ‍ക്ക് പനിയും വയറിന് ബുദ്ധിമുട്ടുമായിരുന്നു. കുട്ടികൾ‍ക്ക് പോസിറ്റീവായതിന് ശേഷം ഞാനും അക്ഷയും പോസിറ്റീവായി സമീറ കുറിച്ചു.

കോവിഡിനെ തുടർ‍ന്നുണ്ടായ പ്രശ്‌നങ്ങളെല്ലാം മക്കൾ‍ക്ക് മാറി. ഇപ്പോൾ‍ രണ്ടുപേരും ആഘോഷത്തിലേക്ക് തിരിച്ചെത്തിയെന്നുമാണ്. ഡോക്ടർ‍മാരുടെ നിർ‍ദേശപ്രകാരമാണ് മരുന്നുകൾ‍ കഴിക്കുന്നത്.−സമീറ കുറിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed