ആദിത്യൻ ഒരു വീട്ടമ്മയുമായി പ്രണയത്തിലാണ്... വിവാഹമോചനം കൊടുക്കണമെന്ന് ആവശ്യം വെളിപ്പെടുത്തലുമായി നടി അന്പിളി ദേവി


കൊച്ചി: ആദിത്യനുമായുള്ള വിവാഹബന്ധത്തിൽ‍ സംഭവിച്ചത് എന്താണെന്ന് തുറന്നു പറഞ്ഞ് നടി അന്പിളി ദേവി. ആദിത്യൻ ഇപ്പോൾ‍ തൃശൂരിലുള്ള ഒരു സ്ത്രീയുമായി പ്രണയത്തിലാണ്. താൻ വിവാഹമോചനം കൊടുക്കണം എന്നാണ് ആവശ്യം. ആ സ്ത്രീ ഗർ‍ഭിണിയാണ്. ഇക്കാര്യം പുറത്തു പറയുന്നതിൽ‍ അവർ‍ക്ക് പ്രശ്‌നമുണ്ട്. തനിക്ക് ഭീഷണിയുണ്ടെന്നും അന്പിളി ദേവി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് താനും ആദിത്യനും വിവാഹിതരായത്. താൻ ഗർ‍ഭിണിയാകുന്നത് വരെ സന്തോഷകരമായിരുന്നു ജീവിതം. എന്നാൽ‍ കഴിഞ്ഞ 16 മാസമായി ആദിത്യൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ.

പ്രസവം കഴിഞ്ഞ സമയത്ത് ആദിത്യൻ‍ തന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. തൃശൂരായിരുന്നു. അവിടെ ബിസിനസാണ് എന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ മാർ‍ച്ചിലാണ് റിലേഷന്റെ കാര്യം അറിയുന്നത്. അതു വെറുമൊരു സൗഹൃദം അല്ല. ഒരാളിൽ‍ നിന്ന് ഗർ‍ഭം ധരിക്കേണ്ടി വരുന്പോൾ‍ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ എന്ന് അന്പിളി പറയുന്നു.

ആ സ്ത്രീ ഗർ‍ഭിണിയാണെന്ന് പറഞ്ഞപ്പോൾ‍ താൻ വിശ്വസിച്ചില്ല. എന്നാൽ‍ ഈയടുത്ത കാലത്ത് പലരും തന്നെ വിളിച്ച് കൺ‍ഗ്രാറ്റ്‌സ് വീണ്ടും പ്രെഗ്നന്റ് ആയല്ലേ എന്ന് പറഞ്ഞു. ആദിത്യന്റെ ഫെയ്‌സ്ബുക്ക് കവർ‍ ഫോട്ടോ ഒരു സ്‌കാനിങ് ചിത്രമാണെന്ന് അവർ‍ പറഞ്ഞാണ് അറിയുന്നത്. വേറെ അക്കൗണ്ടിൽ‍ നിന്നും നോക്കിയപ്പോൾ‍ അത് സത്യമാണെന്ന് തെളിഞ്ഞു.

ആ പെൺകുട്ടിയുടെ പ്രൊഫൈലും ഈ സ്‌കാനിങ് ചിത്രമാണ്. ആ ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ‍, ഇത് രഹസ്യ ബന്ധമല്ല, തൃശൂർ‍ എല്ലാവർ‍ക്കും അറിയാം എന്നാണ് ആദിത്യൻ പറഞ്ഞത്. വിവാഹമോചനം പറ്റില്ലെന്ന് പറഞ്ഞപ്പോൾ‍ ഇനി തന്റെ കൂടെ ജീവിക്കാനാവില്ലെന്ന് ആദിത്യൻ തീർ‍ത്തു പറഞ്ഞു.

ആ സ്ത്രീ അവരുടെ ഭർ‍ത്താവിൽ‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. അവർ‍ തന്നെ അപായപ്പെടുത്തുമോ എന്ന് പേടിയുണ്ട്. പ്രായമായ തന്റെ മാതാപിതാക്കളെയും തന്നെയും ഉപദ്രവിക്കും എന്ന ഭീഷണിയുണ്ട്. കഴിഞ്ഞ രണ്ടു മാസമായി താൻ വല്ലാത്ത മാനസികാവസ്ഥയിലാണ്. ഇപ്പോൾ‍ സംസാരിക്കാൻ പോലും പേടിയാണ്. ആദിത്യൻ ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ടെന്നും അന്പിളി പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed