ഹൈക്കോടതി വിധി മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രമെന്ന് ചെന്നിത്തല


തിരുവനന്തപുരം: കെ.ടി.ജലീലിനെതിരായ ഹൈക്കോടതി വിധി മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീൽ മന്ത്രിയായിരിക്കേ നടത്തിയ ബന്ധു നിയമനത്തിൽ മുഖ്യമന്ത്രി കൂട്ടുപ്രതിയാണ്. ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ബന്ധു നിയമനത്തിന്‍റെ പേരിൽ തനിക്കെതിരേ ലോകായുക്ത പുറപ്പെടുവിച്ച വിധി റദ്ദാക്കണമെന്ന ജലീലിന്‍റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ലോകായുക്തയുടെ ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ല. എല്ലാ രേഖകളും പരിശോധിച്ചാണ് ലോകായുക്ത വിധിയെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് പിബി.സുരേഷ്കുമാറും ജസ്റ്റീസ് കെ.ബാബു എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ചിന്‍റേതായിരുന്നു വിധി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed