വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും സംവിധായകരാകുന്നു; നിർമ്മാണം ബാദുഷ
കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. ഇരുവരും ഒന്നിച്ചുള്ള സംവിധാന അരങ്ങേറ്റ ചിത്രം നിർമ്മിക്കുന്നത് ബാദുഷയാണ്. വിഷ്ണുവും ബിബിൻ ജോർജും അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങളും തിരക്കഥാകൃത്തുക്കളായണ് സിനിമ രംഗത്തേക്ക് എത്തുന്നത്. പിന്നാലെ അഭിനയ രംഗത്തും ഇരുവരും തിളങ്ങി.
സംവിധാനം ചെയ്യാൻ പോകുന്ന വിവരം ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിട്ടുണ്ട്. ബിബിനും വിഷ്ണുവും തന്നെയാണ് പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

