സൂര്യയുടെ നായികയായി പ്രയാഗ മാര്‍ട്ടിന്‍


ചെന്നൈ: സൂര്യയുടെ നായികയായി വീണ്ടുമൊരു മലയാളി താരം. നടി പ്രയാഗ മാര്‍ട്ടിന്‍ ആണ് സൂര്യയുടെ നായികയായെത്തുന്നത്. തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യിലാണ് പ്രയാഗ സൂര്യക്കൊപ്പം വേഷമിടുന്നത്. ആന്തോളജിയില്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ഭാഗത്തിലാണ് പ്രയാഗ എത്തുന്നത്. മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് സൂര്യ ചിത്രത്തിലെത്തുക. ഒമ്പത് സംവിധായകര്‍ ഒരുക്കുന്ന ഒമ്പത് കഥകളുമായാണ് നവരസ ഒരുങ്ങുന്നത്. ബിജോയ് നമ്പ്യാര്‍, ഗൗതം മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെ.വി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നീ സംവിധായകനും നടന്‍ അരവിന്ദ് സ്വാമിയും ചേര്‍ന്നാണ് ആന്തോളജി ഒരുക്കുന്നത്. മണിരത്നം, ജയേന്ദ്ര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നെറ്റ്ഫ്ളിക്സിലാണ് റിലീസ് ചെയ്യുന്നത്.

കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ തമിഴ് സിനിമാ വ്യവസായത്തെ പിന്തുണയ്ക്കാനായാണ് നവരസ ഒരുക്കുന്നത്. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെയാണ് ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളും ആന്തോളജിയുടെ ഭാഗമാകുന്നുണ്ട്.
അരവിന്ദ് സ്വാമി, സിദ്ധാര്‍ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണണ്‍, അളഗം പെരുമാള്‍, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, പൂര്‍ണ്ണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, റോബോ ശങ്കര്‍, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം തുടങ്ങിയ താരങ്ങള്‍ സിനിമകളില്‍ വേഷമിടും.

You might also like

  • Straight Forward

Most Viewed