നടി നിഹാരിക കൊഡിഡെല വിവാഹിതയായി

ഹൈദരബാദ്: തെലുങ്കു താരം നിഹാരിക കൊഡിഡെല വിവാഹിതയായി. ചൈതന്യ ജൊന്നലഗെഡ്ഡയാണ് വരന്‍. ഉദയ്പൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നടനും നിര്‍മ്മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക.
നടന്‍ വരുണ്‍ തേജ് സഹോദരനാണ്. ചിരഞ്ജീവിയുടെയും പവന്‍ കല്യാണിന്റെയും അനന്തരവള്‍ കൂടിയാണ് നിഹാരിക. അല്ലു അര്‍ജുന്‍, സായ് ധരം തേജ്, അല്ലു സിരിഷ്, രാംചരണ്‍ എന്നിവര്‍ കസിന്‍ സഹോദരങ്ങളാണ്.
ഒക മനസു ആണ് നിഹാരികയുടെ ആദ്യ സിനിമ. ഒരു നല്ല നാള്‍ പാത്തു സൊല്‍റേന്‍ എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. സെയ് റാ നരസിംഹ റെഡ്ഡിയിലും നിഹാരിക വേഷമിട്ടിട്ടുണ്ട്. ഹാപ്പി വെഡ്ഡിംഗ്, സൂര്യകാന്തം എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. കൂടാതെ മൂന്ന് വെബ് സീരിസുകളില്‍ വേഷമിടുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.