പുതിയ സിനിമ പ്രഖ്യാപനവുമായി കെജിഎഫ് ടീം


വിവിധ ഭാഷകളിലായി കെജിഎഫ് ഒന്നാം ഭാഗം നേടിയ വിജയത്തിന്റെ ഭാഗമായി സിനിമയുടെ നിര്‍മ്മാണ കമ്പനിയായ വിജയ് കിരഗണ്ടൂരിന്റെ ഹോംബെയ്ല്‍ ഫിലിംസ് പുതിയ പ്രഖ്യപനവുമായി എത്തിയിരിക്കുകയാണ്. ഡിസംബര്‍ രണ്ടിനാണ് പ്രഖ്യപനം നടത്തുക.

കെജിഎഫ് നിര്‍മ്മിച്ച പ്രൊഡക്ഷന്‍ ഹൗസ് പുതിയതായി ചെയ്യുന്ന ചിത്രത്തെകുറിച്ചാണ് പ്രഖ്യാപനം. പ്രിയ പ്രേക്ഷകരെ നിങ്ങള്‍ തന്ന സ്‌നേഹത്തിനും സഹകരണത്തിനും നന്ദി, തുടര്‍ന്നും നിങ്ങളില്‍ നിന്ന് ഞങ്ങള്‍ ഇതേ സ്‌നേഹം പ്രതീക്ഷിക്കുന്നു. ഡിസംബര്‍ രണ്ടിന് ഞങ്ങളുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി എത്തുകയാണ് നിങ്ങളുടെ പിന്തുണ ഉണ്ടാകണം. എന്നാണ് ഹോംബെയ്ല്‍ ഫിലിംസ് പറഞ്ഞിരിക്കുന്നത്. വിജയ് കിരഗണ്ടൂരാണ് ഹോംബോയ്ല്‍ ഫിലിംസിന്റെ ഉടമസ്ഥന്‍.

കെജിഎഫിന്റെ രണ്ടാം ഭാഗം ഷൂട്ടിങ് അവസാനിച്ചായിരുന്നു. 2021 പകുതിയോടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെജിഎഫ് ഒന്നാം ഭാഗത്തിന് മികച്ച പ്രതികറണം ആയിരുന്നു ലഭിച്ചത്. അഞ്ചു ഭാഷകളിലായി ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. രണ്ടാം ഭാഗത്തിന്റെ ട്രെയിലറിന് വന്‍വരവേല്‍പ്പായിരുന്നു ലഭിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed