സായ്കുമാറിന്റെ മകള്‍ വൈഷ്ണവി അഭിനയ രംഗത്തേക്ക്


കൊച്ചി: മലയാളികളുടെ പ്രിയ താരം സായ്കുമാറിന്റെ മകള്‍ വൈഷ്ണവി ആഭിനയ രംഗത്തേക്ക്. മിനി സ്‌ക്രീനിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ഒരു സീരിയലില്‍ കനക ദുര്‍ഗ എന്ന നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിക്കുന്നത്. പ്രമുഖ മിനിസ്‌ക്രീന്‍ താരങ്ങള്‍ തന്നെ സീരിയലില്‍ അണി നിരക്കുന്നുണ്ട്.

പ്രശസ്ത നടി ലാവണ്യ നായര്‍ കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സായ്കുമാറിന്റെയും മുന്‍ ഭാര്യ പ്രസന്നകുമാരിയുടെയും മകളാണ് വൈഷ്ണവി. സുജിത്ത്കുമാറാണ് വൈഷ്ണവിയുടെ ഭര്‍ത്താവ്. 2018 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed