സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമം: ബോളിവുഡ് നടന്‍ അറസ്റ്റില്‍
മുംബൈ: സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബോളിവുഡ് നടന്‍ വിജയ് റാസ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലെ ഷൂട്ടിങിനിടെയാണ് നടനെ അറസ്റ്റ് ചെയ്തത്. ഇക്കാര്യം ഗോണ്ടിയ അഡിഷണല്‍ എസ് പി അതുല്‍ കുല്‍ക്കര്‍ണി സ്ഥിരീകരിച്ചു. വിദ്യാ ബാലന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ഷേര്‍ണി എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് സംഭവം.
സിനിമയുടെ ഭാഗമായ ഒരു സാങ്കേതിക പ്രവര്‍ത്തകയുടെ പരാതിയിലാണ് കേസെടുത്തത്. മൂന്ന് തവണ പീഡനശ്രമം ഉണ്ടായെന്നും നടന്‍ പിന്നാലെ ചെന്ന് ശല്യം ചെയ്തെന്നും സഹപ്രവര്‍ത്തക പരാതിയില്‍ വ്യക്തമാക്കി.

