കേരളത്തില്‍ സ്വര്‍ണവില വീണ്ടും 38,000 കടന്നു
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും സ്വര്‍ണവില 38000 കടന്നു. സെപ്റ്റംബറിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ ഒരു ഉയര്‍ച്ച സ്വര്‍ണവിപണിയില്‍ നേരിടുന്നത്. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 38080 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. എന്നാല്‍ ദേശീയ വിപണിയില്‍ യുഎസ് തെരഞ്ഞെടുപ്പ് അവസാനിക്കവെ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ ഇടിവ് രേഖപ്പെടുത്തി.
എംസിഎക്സില്‍ ഡിസംബര്‍ സ്വര്‍ണ്ണ ഫ്യൂച്ചര്‍ 10 ഗ്രാമിന് 0.5 ശതമാനം ഇടിഞ്ഞ് 51,328 രൂപയിലെത്തി. വെള്ളി നിരക്ക് 1.5 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 61,773 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ, വെള്ളി ഫ്യൂച്ചറുകള്‍ക്ക് ഒരു ശതമാനം വീതം നേട്ടമുണ്ടായിരുന്നു. ആഗോള വിപണിയില്‍ യുഎസ് ഡോളറിന്റെ ശക്തമായ വിലയ്ക്കിടയിലാണ് സ്വര്‍ണ വില ഇന്ന് ഇടിഞ്ഞത്.
ഇന്ത്യയില്‍ ഇതുവരെ ഇന്ത്യയില്‍ സ്വര്‍ണ്ണ വിലയില്‍ 30% ഉയര്‍ച്ചയാണ് 2020 ല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെയും അസ്ഥിരമായ കറന്‍സി വിപണിയുടെയും ഫലങ്ങള്‍ക്ക് അനുസൃതമായാണ് സ്വര്‍ണ വിലയിലെ നിലവിലെ മാറ്റങ്ങള്‍.

