ചിത്രങ്ങൾ ദുരുപയോഗം ചെയ്തു; മുൻ കാമുകൻ ഭവ്നിന്ദർ സിംഗിന് എതിരെ അമല പോൾ
കൊച്ചി: മുൻ കാമുകൻ ഭവ്നിന്ദർ സിംഗിനെതിരേ നടി അമല പോൾ നിയമനടപടി സ്വീകരിച്ചു . ഫോട്ടോ ഷൂട്ടിനായി പകർത്തിയ ചിത്രങ്ങൾ ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.ഗായകനായ ഭവ്നിന്ദർ സിംഗ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വിവാദമായത്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
ഇത് വിവാഹ ചിത്രമാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. ചിത്രങ്ങൾ വൈറലായതോടെ ഭവ്നിന്ദർ സിംഗ് അവ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു. ഭവീന്ദർ സിംഗിന് എതിരെ അമല പോൾ നൽകിയ മാനനഷ്ട കേസിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്.

