ചന്ദ്ര ലക്ഷ്മൺ തിരിച്ചെത്തുന്നു

പത്തുവർഷത്തെ ഇടവേള കഴിഞ്ഞ് ഗോസ്റ്റ് റൈറ്റർ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരുവരാൻ ഒരുങ്ങുകയാണ് ചന്ദ്ര ലക്ഷ്മൺ. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാവുന്നതിന് മുൻപ് ലോക്ക്ഡൗൺ വന്നു. സിനിമയിൽ ചന്ദ്ര അവതരിപ്പിക്കുന്ന ശോശാമ്മ എന്ന കഥാപാത്രത്തിന്റെ ഭർത്താവാണ് ഗോസ്റ്റ് റൈറ്റർ. പോൾ എന്ന പുതുമുഖമാണ് ആ കഥാപാത്രം അവതരിപ്പിക്കുന്നത്. നാട്ടിലെ അത്യവശ്യം നല്ലപേരുള്ള ഒരു പാതിരിയുടെ കഥ എഴുതുകയാണ് അയാൾ. ഇതിനിടയിൽ പാതിരിയുടെ ജീവിതത്തിലെ ഒരു രഹസ്യം അദ്ദേഹം അറിയുന്നു. അതിനെ ചുറ്റുപറ്റിയാണ് കഥ പുരോഗമിക്കുന്നത്.
നവാഗതനായ എം.ആർ അജയൻ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം രവി മേനോൻ ആണ്.