അൽഫോൻസ് പുത്രന്റെ പുതിയ ചിത്രത്തിൽ നായകൻ ഫഹദ്

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന പാട്ട് എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനാകുന്നു. നേരം, പ്രേമം എന്ന സീനിമകളിലൂടെ മലയാളത്തിന്റെ പ്രിയ സംവിധായകനായി മാറിയ അൽഫോൻസ് പുത്രൻ അഞ്ചു വർഷത്തെ ഇടവേളക്കുശേഷമാണ് എത്തുന്നത്. യു .ജി എം എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡേ.സഖറിയ തോമസ്, ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മാണം. ഇതാദ്യമായി സംഗീത സംവിധായകന്റെ കുപ്പായവും അൽഫോൻസ് പുത്രൻ അണിയുന്നുണ്ട്.
ചിത്രത്തിലെ മറ്റു താരങ്ങളെ വൈകാതെ പ്രഖ്യാപിക്കും.അതേസമയം അൻവർ റഷീദ് നിർമിക്കുന്ന ചിത്രവും അൽഫോൻസ് സംവിധാനം ചെയ്യുന്നുണ്ട്. പ്രേമം നിർമിച്ചതും അൻവർ റഷീദായിരുന്നു.