സൗബിന്റെ നായികയായി കെന്റി സിര്‍ഡോ
കൊച്ചി: സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രത്തിലെത്തുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ൽ സൗബിന്‍ ഷാഹിറിന്റെ നായികയായെത്തുന്നത് കെന്റി സിര്‍ഡോ. സിനിമയിലെ സര്‍പ്രൈസായ താരം കെന്റിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ മഞ്ജു വാര്യരാണ് ഫേയ്‌സ്ബുക്കിലൂടെ റിലീസ് ചെയ്തത്.
മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എക്‌സ് ഹൈറ്‌സ് ഡിസൈന്‍ അസ്സോസിയേറ്റ്‌സിന്റെ പ്രിന്‍സിപ്പല്‍ ഡിസൈനറും കൊ ഫൗണ്ടറുമായ കെ.കെ മുരളീധരനാണ് പോസ്റ്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്. ബോളിവുഡ് സിനിമയില്‍ സജീവമായിരുന്ന രതീഷിന്റെ ആദ്യ മലയളായ ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25.
സാനു ജോണ്‍ വര്‍ഗീസ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജിബാലുമാണ്. സൈജു കുറുപ്പ്, മാലപാര്‍വ്വതി, മേഘ മാത്യു തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജയദേവന്‍ ചക്കടാത് സൗണ്ട് ഡിസൈനും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനറുമായ ചിത്രം നവംബര്‍ എട്ടിനാണ് റിലീസിനൊരുങ്ങുന്നത്.

