നടി സനുഷയുടെ സഹോദരന്‍ എന്ന പേരില്‍ നടികളെ വിളിച്ച് ശല്യം ചെയ്തയാൾ പിടിയില്‍


കണ്ണൂര്‍: നടി സനുഷയുടെ സഹോദരനും ബാലതാരവുമായ സനൂപ് സന്തോഷിന്റെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി നടികളെ വിളിച്ച് ശല്യം ചെയ്ത 22കാരൻ പിടിയിൽ. കണ്ണൂര്‍ ടൗണ്‍ എസ്.ഐ പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി മലപ്പുറം പൊന്നാനി സ്വദേശി രാഹുല്‍ ആണ് പിടിയിലായത്. സനൂപിന്റെ പിതാവ് സന്തോഷാണ് പരാതി നല്‍കിയത്.

സഹോദരന്‍ ഫോണ്‍ ചെയ്യുന്നുവെന്നും പല നടിമാരുടെയും നമ്പര്‍ ചോദിക്കുന്നുവെന്നും ചില നടിമാര്‍ സനുഷയോട് പരാതി പറഞ്ഞതോടെയാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍ നമ്പര്‍ പരിശോധിച്ച സനുഷ ഇത് തന്റെ അനുജന്റെ നമ്പര്‍ അല്ലെന്ന് വ്യക്തമാക്കി. നടികളെ വിളിച്ച് അവരുടെ പല്ലുകളെ കുറിച്ച് സംസാരിക്കുന്നതാണ് ഇയാളിടെ ശീലം.
വാട്‌സ്ആപ്പില്‍ സനുഷയോട് ഒപ്പമുള്ള സനൂപിന്റെ ചിത്രമാണ് പ്രൊഫൈല്‍ ചിത്രമായി നല്‍കിയിരുന്നത്. ഇയാള്‍ ഉപയോഗിച്ചിരുന്നത് മറ്റാരുടെയോ സിം ആണ്. മലപ്പുറത്തെ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. എന്നാല്‍ നടികളോട് ഇയാള്‍ മോശമായി പെരുമാറിയതായി പരാതിയില്ല. മഞ്ജു പിള്ള, റിമി ടോമി എന്നിവരെയാണ് പ്രതി അവസാനം വിളിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed