ഇത് ശുദ്ധ വിവരക്കേടാണ്


തിരുവനന്തപുരം: സിനിമയിൽ മദ്യപാനവും പുകവലിയും ഒഴിവാക്കണമെന്ന നിയമസഭ സമിതിയുടെ റിപ്പോർട്ടിനെതിരെ കടുത്ത വിമർശവുമായി നടൻ വിജയരാഘവൻ രംഗത്ത്. സമിതി റിപ്പോർട്ട് ശുദ്ധ വിവരക്കേടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം വിവരക്കേടുകൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്നും, ഇങ്ങനെ പോയാൽ കുറേനാൾ കഴിയുന്പോൾ സംഘട്ടനവും പ്രണയ രംഗങ്ങളും ഒഴിവാക്കാൻ പറയുമോ എന്നാണ് തന്റെ സംശയമെന്നും താരം പരിഹസിച്ചു. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ തന്റെ നിലപാട് വ്യക്തമാക്കിയത്. പതിറ്റാണ്ടുകൾ പിന്നിടുന്ന തന്റെ സിനിമാ ജീവിതത്തെ കുറിച്ചും താരം മനസു തുറന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed