അവതാർ പരാമർശം: ഗോവിന്ദയ്ക്ക് മാനസിക പ്രശ്‌നമാണെന്ന് സുഹൃത്ത്
ന്യൂഡൽഹി: ഗോവിന്ദയ്ക്ക് മാനസിക പ്രശ്‌നമാണെന്നും കൗൺസലിംഗ് നൽകണമെന്നും ബോളിവുഡ് താരം ഗോവിന്ദയുടെ സുഹൃത്ത്. ജെയിംസ് കാമറൂണിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ അവതാറിന് ആ പേര് നിർദ്ദേശിച്ചത് താനാണെന്നും അതിൽ അഭിനയിക്കാൻ തനിക്ക് ക്ഷണമുണ്ടായിരുന്നെന്നും ഗോവിന്ദ് കഴിഞ്ഞ ദിവസം ഒരു ചാറ്റ് ഷോയിൽ പറഞ്ഞിരുന്നു. 410 ദിവസവും ശരീരത്ത് നിറം പൂശി അഭിനയിക്കണമെന്നതിനാലാണ് അവതാറിൽ നിന്ന് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ പരാമർശത്തിനു പിന്നാലെയാണ് സുഹൃത്തിന്റെ പ്രതികരണം. “ഗോവിന്ദ ഇത്തരത്തിൽ വിചിത്രമായി പെരുമാറാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. വലിയ പ്രൊജക്റ്റുകൾ വേണ്ടെന്നുവെച്ചു എന്ന് അവകാശപ്പെടുന്നത് അദ്ദേഹം ശീലമാക്കിയിരിക്കുകയാണ്. ഈ നെഗറ്റിവിറ്റി അദ്ദേഹത്തിന്റെ ചിത്രങ്ങളേയും ബാധിക്കുന്നുണ്ട്. അവസാന ചിത്രം രംഗീല രാജ ഏറ്റെടുക്കാൻ ഒരുപാട് വിതരണക്കാർ തയ്യാറായില്ല. കാരണം അദ്ദേഹം അവരോട് വഴക്കിടുകയും ചീത്തവിളിക്കുകയും ചെയ്തിട്ടുണ്ട്.
ഗോവിന്ദയുമായി നാല് പതിറ്റാണ്ടായുള്ള ബന്ധമാണ് എനിക്കുള്ളത്. എന്നാൽ ചതിച്ചു എന്നാരോപിച്ച് അടുത്തിടെ ഞാനുമായുള്ള ബന്ധം അദ്ദേഹം അവസാനിപ്പിച്ചു. സിനിമ മേഖലയിൽ ഗോവിനന്ദയെ സഹായിക്കാൻ ആരുമില്ല.” സുഹൃത്ത് പറയുന്നു.
അതേമസമയം,അവതാർ പരാമർശത്തിനു പിന്നാലെ ഗോവിന്ദക്കെതിരെ നിരവധി ട്രോളുകളാണ് ഉയരുന്നത്. ഇവ ഗോവിന്ദന്റെ കുടുംബത്തെ ഏറെ വേദനിപ്പിക്കുന്നെന്നും സുഹൃത്ത് പറഞ്ഞു.

