'ജന നായകനി'ൽ നിന്ന് രംഗങ്ങൾ വെട്ടിമാറ്റി: പൊട്ടിക്കരഞ്ഞ് നടി ആനന്ദി അജയ്
ഷീബ വിജയൻ
വിജയ് ചിത്രം 'ജന നായകനി'ൽ നിന്ന് താൻ അഭിനയിച്ച രംഗങ്ങൾ പൂർണമായും ഒഴിവാക്കിയതിന്റെ നിരാശ പങ്കുവെച്ച് നടി ആനന്ദി അജയ്. വിജയ്ക്കൊപ്പം അഭിനയിക്കുക എന്ന വർഷങ്ങളായുള്ള സ്വപ്നമാണ് ഇതിലൂടെ നഷ്ടമായതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ താരം വെളിപ്പെടുത്തി. എഡിറ്റിങ്ങിൽ രംഗങ്ങൾ ഒഴിവാക്കുന്നത് പതിവാണെങ്കിലും വിജയിന്റെ അവസാന ചിത്രത്തിലെ ഭാഗങ്ങൾ നഷ്ടമായതാണ് വിഷമത്തിന് കാരണമെന്ന് ആനന്ദി പറഞ്ഞു.
തിരിച്ചുവരവിൽ താൻ ആദ്യമായി ഒപ്പുവെച്ച ചിത്രമാണിതെന്നും ഒന്നര വർഷമായി ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്നും ആനന്ദി പറഞ്ഞു. മുൻപ് സൂര്യയുടെ 'കറുപ്പ്' സിനിമയിൽ നിന്നും ആനന്ദിയുടെ ഭാഗങ്ങൾ ഒഴിവാക്കിയിരുന്നു. ചിത്രം മികച്ച വുമൻ എംപവർമെന്റ് സിനിമയാണെന്നും എല്ലാവരും തിയറ്ററിൽ പോയി കാണണമെന്നും താരം കൂട്ടിച്ചേർത്തു.
മിം്ി്ി്ിേ

