ക്യാപ്റ്റൻ രാജു അഭിനയിച്ച അവസാന ചിത്രം ഉടൻ
തിരുവനന്തപുരം: അന്തരിച്ച നടൻ ക്യാപ്റ്റൻ രാജു അഭിനയിച്ച അവസാനത്തെ ചിത്രം ജാലകം റിലീസിനൊരുങ്ങുന്നു. താജ് ബഷീർ സംവിധാനം ചെയ്ത സിനിമയുടെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ശ്രുതി വിജയൻ, താജ് ബഷീർ, കവിത നായർ, സംഗീത സുദർശൻ, ശിൽപ ദിവാകർ, മനോജ് നായർ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. താജ് ക്രിയേഷൻസിന്‍റെ ബാനറിൽ താജ് ബഷീറാണ് ചിത്രം നിർമ്മിക്കുന്നത്.

