നടി ശ്വേത മേനോനെതിരെ രമേഷ് പിഷാരടി എംഎൽഎ: കേസിൽ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് സത്യവാങ്മൂലം


ശാരിക

നടി ശ്വേത മേനോനെതിരെ രൂക്ഷവിമർശനവുമായി നടനും പാലക്കാട് എംഎൽഎയുമായ രമേഷ് പിഷാരടി. അഡ് ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് രമേഷ് പിഷാരടി വ്യക്തമാക്കി. മുൻസിഫ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയിരിക്കുന്നത്. ഈ കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പിഷാരടി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

അതേസമയം തന്നെ അപകീർത്തിപ്പെടുത്തുകയായിരുന്നു ഇതിനു പിന്നിലെ യഥാർത്ഥ ഉദ്ദേശമെന്നും രമേഷ് പിഷാരടി പറഞ്ഞു. സംഘടനയിലെ അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാണ് താൻ അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷനായത്. എന്നാൽ ചുമതല തനിക്ക് യോജിച്ചതല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ താൻ ആ പദവിയിൽ നിന്ന് പിന്മാറിയിരുന്നുവെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.

ശ്വേതാ മേനോൻ അമ്മ സംഘടനയിൽ നിന്ന് രാജിവെച്ച വ്യക്തിയാണ്. എന്നാൽ രാജിവെച്ചിട്ടും അമ്മയുടെ മിനിറ്റ്സ് ബുക്ക് അടക്കമുള്ള പ്രധാനപ്പെട്ട രേഖകളൊന്നും അവർ കൈമാറിയിരുന്നില്ലെന്നും രമേഷ് പിഷാരടി താൻ നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

article-image

sdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed