ര​ജി​ഷ വി​ജ​യന്റെ ഫാൻസ് ഓണത്തിന്


എറണാകുളം: രജിഷ വിജയനെ കേന്ദ്രകഥാപാത്രമാക്കി പി.ആർ അരുൺ സംവിധാനം ചെയ്യുന്ന ഫൈനൽസ് ഓണത്തിന് തീയേറ്ററുകളിലെത്തും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിലെ സൈക്ലിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന ഇടുക്കിക്കാരിയായ ആലീസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജിഷ അവതരിപ്പിക്കുന്നത്. 

സുരാജ് വെഞ്ഞാറമൂടും ഒരു സുപ്രധാനകഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. നിരഞ്ജ് മണിയൻപിള്ള, ടിനി ടോം, സോന നായർ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മണിയൻ പിള്ളരാജു പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed