ടൊവിനോയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം 563 സെന്‍റ് ചാൾസ് സ്ട്രീറ്റ്. നവാഗതനായ റോണി റോയി സംവിധാനം ചെയ്യുന്ന സിനിമ ഹൊറർ ഗണത്തിലുള്ളതാണ്. സംഗീത് ജെയ്ൻ തിരക്കഥയൊരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ബി. രാകേഷാണ്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

