അജ്മൽ അമീർ തിരിച്ചെത്തുന്നു
കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം അജ്മൽ അമീർ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. മാടന്പി എന്ന ചിത്രത്തിൽ മോഹൻലാലിന്റെ അനുജനായി അഭിനയിച്ചതിലൂടെ ശ്രദ്ധിക്കപ്പെട്ട താരം പ്രണയകാലം, ലോഹം, ടു കൺട്രീസ് തുടങ്ങിയ ചിത്രങ്ങളിലും അജ്മൽ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. പിന്നീട് തമിഴിലേക്ക് പോയ അജ്മൽ അമീർ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.
സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രത്തിലൂടെയാണ് അജ്മലിന്റെ മടങ്ങിവരവ്. ചിത്രത്തിന്റെ ചിത്രീകരണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. രണ്ടു ദിവസം മുന്‍പാണ് അജ്മൽ സെറ്റിലെത്തിയത്. അരുൺ സക്കറിയ എന്ന പരസ്യ സംവിധായകന്റെ വേഷമാണ് അജ്മലിന് ചിത്രത്തിൽ. ഒരു ബിഗ് ബജറ്റ് ചിത്രമാണിത്. ചിത്രത്തിന്റെ ആശയം എന്നെ വല്ലാതെ ആകർഷിച്ചു. ഒരേ സമയം അന്താരാഷ്ട നിലവാരമുള്ള, എന്നാൽ, ട്രഡീഷണലായ ഒരു ഹൊറർ ചിത്രം ഒരുക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിയ്ക്കുന്നത്− അജ്മൽ പറഞ്ഞു. നടി അനു സിത്താരയുടെ സഹോദരി അനു സൊനാര ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എന്നാൽ അജ്മലിന്റെ നായിക ലേഖ പ്രജാപതി എന്ന പുതുമുഖ നടിയാണ്. തമിഴ് നടൻ ഭരത് ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.

